ജനാധിപത്യ ഇന്ത്യ എങ്ങോട്ടാണ് പോവുന്നത്?
ലോകം മുഴുവന്‍ ഇന്ന് ഭാരതത്തെയും ഭാരത ജനതയെയും ഉറ്റു നോക്കുകയാണ്. എങ്ങോട്ടാണീ രാജ്യത്തിന്റെ പോക്ക് ആറു വര്‍ഷമായി ഈ ജനത അനുഭവിക്കുന്ന കഷ്ടതകള്‍ എമ്പാടുമാണ്. മതേതരത്വവും ജനാധിപത്യവും മുഖമുദ്രയാക്കിയ രാജ്യത്ത് അസമത്വവും സ്വേഛാധിപത്യവും പടര്‍ന്നുപിടിക്കുന്നു. അര്‍ധരാത്രിയില്‍ താനും തന്റെ ശിങ്കിടികളും വട്ടമേശ സമ്മേളനം നടത്തി തീരുമാനിക്കുന്നതെന്തും പുനഃപരിശോധനക്ക് പോലും വിധേയമാക്കാതെ അടുത്ത പ്രഭാതം മുതല്‍ നിയമമാവുന്ന ദുരവസ്ഥ.
തീ കൊളുത്തിയും മര്‍ദിച്ചും ആള്‍ക്കൂട്ട കൊലകള്‍ക്ക് രാജ്യം സക്ഷിയാവുകയാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധി കാലഘട്ടത്തില്‍ ഗാന്ധിജി അടക്കമുള്ള പല മഹത്തുക്കളും സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും സമകാലീന ഇന്ത്യ ഏറെ വിദൂരത്താണ്. തീര്‍ത്തും അസമത്വവും അനീതിയും ഇവിടെ വിളയാടുന്നു. മതേതരത്വത്തിന്റെ നിര്‍വചനം ഇവിടെ മാറ്റപ്പെടുന്നു. കശ്മിരിന്റെ സൗന്ദര്യം ഇവിടെ നശിപ്പിക്കപ്പെടുന്നു.
ഇങ്ങനെ തുടര്‍ന്നാല്‍, രാജ്യം മറ്റൊരു ഏകാത്മക ഭൂമികയായി മാറുമെന്നതില്‍ സന്ദേഹമില്ല. തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മോദീ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും ഏത് പാതാളത്തിലേക്കാണ് കൊണ്ട് പോകുന്നത് എന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."