വിമാനത്താവളം കണ്‍നിറയെ കണ്ട് 'കുട്ടിക്കൂട്ടം'
മട്ടന്നൂര്‍: വിമാനത്താവളമെന്ന സ്വപ്നലോകം കണ്‍നിറയെ കണ്ട ആഹ്ലാദത്തിലായിരുന്നു ഇന്നലെ ഇവിടെയെത്തിയ കുട്ടിക്കൂട്ടം.
സ്‌കൂള്‍ കുട്ടികള്‍ക്കായി മാത്രം സന്ദര്‍ശനത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ വിമാനത്താവള പരിസരം വിദ്യാര്‍ഥികളെയും സ്‌കൂള്‍ വാഹനങ്ങളെയും കൊണ്ട് നിറഞ്ഞു കവിഞ്ഞു.
ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം ഇന്നലെ വിമാനത്താവളത്തിലെത്തി. രാവിലെ എട്ടുമുതല്‍ വിമാനത്താവളത്തിന്റെ പ്രധാന കവാടത്തില്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. തിരക്ക് കൂടിയതോടെ പല സ്‌കൂളിലെയും വിദ്യാര്‍ഥികളെയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയാത്തതും അധ്യാപകരെ ബുദ്ധിമുട്ടിലാക്കി. ടെര്‍മിനലിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയുടെ ഭാഗമായി സി.ഐ.എസ്.എഫ് ഭടന്‍മാര്‍ വിന്യസിച്ചിരുന്നു. ഇന്നും നാളെയും ഓഹരി ഉടമകള്‍ക്കാണ് സന്ദര്‍ശിക്കാന്‍ അവസരമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."