പള്ളിപ്രവേശനം തീരുമാനിക്കേണ്ടത് പണ്ഡിതര്‍: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിച്ച് ഉത്തരവിടണമെന്ന വാദം മതാചാരങ്ങളിലേക്കുള്ള കടന്നുകയറ്റവും മതവിശ്വാസത്തെ താറടിക്കാനുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി. താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന മതമനുസരിച്ചും അതിന്റെ ആചാരങ്ങള്‍ മുറുകെപിടിച്ചും ജീവിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ വരണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു രാഷ്ട്രീയക്കാരല്ല. മതകാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് യാതൊരു അധികാരമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
എല്ലാ മതവിശ്വാസികള്‍ക്കും അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിച്ച് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും വിശ്വാസികള്‍ തയാറാകണം. വിശ്വാസപ്രമാണങ്ങളെയും ആചാരങ്ങളെയും കേവല യുക്തികൊണ്ട് വിലയിരുത്താന്‍ ശ്രമിക്കുന്നതു മൗഢ്യമാണ്.
വിശ്വാസികളെ വേദനിപ്പിക്കുന്ന വിധികളും പ്രകോപനം സൃഷ്ടിക്കുന്ന ഭരണകൂട നയവും തിരുത്തി രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും നേതാക്കളായ അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശ്ശേരി, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, ജലീല്‍ ഹസനി, അസ്‌ലം പടപ്പേങ്ങാട് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."