HOME
DETAILS

ഇ.വി.എം ചലഞ്ചിങ്: പാര്‍ട്ടികള്‍ തൃപ്തരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  
backup
June 03 2017 | 15:06 PM

evm-challenging-parties-are-happay-election-commission

ന്യൂഡല്‍ഹി: ഇ.വി.എം ചലഞ്ചിങ്ങില്‍ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംപ്തൃതരാണെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസീം സെയ്ദി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയ എന്‍.സി.പി, സി.പി.എം പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചില്ലെന്ന് കമ്മീഷന്‍.

ചലഞ്ചിങ് വിജയകരമാണോ അല്ലയോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള തുടര്‍ പ്രക്രിയയുടെ ഭാഗം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ സി.പി.എം മോക് പോള്‍ ആണ് നടത്തിയതെങ്കില്‍ എന്‍.സി.പി അംഗങ്ങള്‍ വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സി.പി.എം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചെന്നും നസീം സെയ്ദി പറഞ്ഞു.

നേരത്തെ നടന്ന ചില തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ചലഞ്ചിങ് നടത്തിയത്. ഏഴ് ദേശീയ പാര്‍ട്ടികളെയും 29 സംസ്ഥാന പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാല്‍, എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചിങ്ങില്‍ പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago