രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഫയര്‍ഫോഴ്‌സ്: കൊട്ടിയൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ പത്തോളം കുടുംബങ്ങളെ അതിസാഹസികമായി രക്ഷപ്പെടുത്തി
കൊട്ടിയൂര്‍ (കണ്ണൂര്‍): കൊട്ടിയൂര്‍ ചാപ്പമല കരിമ്പുംകണ്ടം ഭാഗത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങളും കിടപ്പു രോഗികളും ഉള്‍പ്പെടെയുള്ളവരെ ശക്തമായ മലവെള്ളപാച്ചിലിനിടയിലും പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി അതി സാഹസികമായി രക്ഷിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുത്തിയൊലിക്കുന്ന പുഴയിലൂടെ വടം ഉപയോഗിച്ചാണ് ആളുകളെ മറുകരയില്‍ എത്തിച്ചത്.
രക്ഷാ പ്രവര്‍ത്തനത്തിനിടയിലും മണ്ണിടിച്ചല്‍ ഉണ്ടായത് ഭീതി പരത്തി. തുടര്‍ന്ന് മലവെള്ളപാച്ചില്‍ ദിശമാറി ഒഴുകാന്‍ തുടങ്ങി. കേളകം പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായഹസ്തവുമായെത്തി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇ. സുധീര്‍, വി.വി ഫ്രാന്‍സിസ്, വി.കെ ജോണ്‍സണ്‍, നിരൂപ് കെ.പി, കെ. ഷിജു രാജന്‍, ബിജേഷ് കുമാര്‍ അനുരൂപ് കെ., ജിതിന്‍ ശശീന്ദ്രന്‍, ആഷിക് എ.പി, ബെന്നി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് ആറുമാസം പ്രായമായ കുഞ്ഞിനെ അടക്കം ഇരുപതോളം ആളുകളെ രക്ഷിച്ചത്.
ഈ മേഖലയില്‍ അടക്കം ഉരുള്‍പൊട്ടല്‍, മഴക്കാല കെടുതി ബാധിച്ച പ്രദേശങ്ങളിലെല്ലാം ഫയര്‍ഫോഴ്‌സ് സംഘം സജീവമായി രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."