പനിച്ചു വിറച്ച് കുലശേഖരപുരം
കരുനാഗപ്പള്ളി: തീരദേശ മേഖലയിലെ പഞ്ചായത്തായ കുലശേഖരപുരം പനിച്ചുവിറയ്ക്കുന്നു. കടുത്ത പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കോട്ടയ്ക്ക്പുറം മാടവന (കൃഷ്ണ ക്രിപ) ഉണ്ണിക്കൃഷ്ണന്‍ (51), ആദിനാട് വടക്ക് ഇടിച്ചിരേത്ത് തറയില്‍ മരംകയറ്റ് തൊഴിലാളിയായ ഭാസ്‌രന്‍(51) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കുലശേഖരപുരത്ത് നിരവധിപേര്‍ വൈറല്‍ പകര്‍ച്ചപനി പിടിപ്പെട്ട് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം വേണ്ടുന്ന വിധത്തില്‍ ചെയ്യാത്തതിനെ തുടര്‍ന്ന് കൈതോട്ടിലും മറ്റും ഓടകളിലും മലിനജലം കെട്ടി നിന്ന് കൊതുക് പെരുകുകയായിരുന്നു.അറവ് മാലിന്യങ്ങളും കക്കൂസ്, തൊഴുത്തുകള്‍ എന്നിവിടങ്ങളിലെ മലിനജലവും തോട്ടിലേക്കും മറ്റും ഒഴുക്കിവിടുന്നത് മൂലമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായത്. കൊതുക് നശീകരണ പ്രവര്‍ത്തനമായ ഫോഗിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധന പ്രവര്‍ത്തനങ്ങളുമായി പ്രദേശങ്ങളില്‍ ഇറങ്ങുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."