ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനം
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ സാധാരണ വാര്‍ഡിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ആശുപത്രിയിലെ ട്രോമാ ഐ.സി.യുവിലായിരുന്നു ഇതുവരേ അദ്ദേഹത്തിന്റെ ചികിത്സ. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീറാമിനെ വാര്‍ഡിലേക്ക് മാറ്റുന്നത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാന്‍ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
അതേസമയം അപകടത്തിന് ശേഷം പ്രതി ചില കാര്യങ്ങള്‍ മറന്നുപോകുന്ന റെട്രോഗ്രേഡ് അംനേഷ്യ എന്ന അവസ്ഥയിലാണെന്ന വാദവുമായി ചില ഡോക്ടര്‍മാര്‍ രംഗത്തെത്തിയത് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഏതെങ്കിലും ആഘാതത്തിന് പിന്നാലെ വരുന്ന പ്രത്യേക മാനസികാവസ്ഥയാണ് ഇത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് ഇത്തരമൊരു വാദം മുന്നോട്ട വച്ചിരിക്കുന്നത്. ഒരുപക്ഷേ സംഭവത്തെ കുറിച്ച് തന്നെ എന്നെന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ പതിയെ ഓര്്ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറുയന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."