രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: മുസ്‌ലിം ലീഗ്
കോഴിക്കോട്: കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന പ്രളയസമാനമായ സാഹചര്യത്തെ നേരിടാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും അഭ്യര്‍ഥിച്ചു.
മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും പുഴയോരങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങള്‍ പാടെ ഒറ്റപ്പെട്ടു കിടക്കുകയാണ്. മലയടിവാരങ്ങളിലെ ജനം ഭീതിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനും താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും പ്രാദേശിക, ജില്ലാ ഭരണകൂടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സഹകരിക്കണം. മുസ്‌ലിം യൂത്ത്‌ലീഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."