മദ്യ വ്യവസായത്തെ എതിര്‍ത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുത്: വെള്ളാപ്പള്ളി
ചേര്‍ത്തല: അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കുന്ന മതമേലധ്യക്ഷന്‍ മാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും നിരവധി പേര്‍ക്ക് തൊഴിലും സര്‍ക്കാരിന് കോടികള്‍ വരുമാനവും നല്‍കുന്ന മദ്യ വ്യവസായത്തെ എതിര്‍ത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്‍.ഡി.എ ഘടകകക്ഷികളല്ലാത്ത ക്രൈസ്തവ സഭ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയുടെ സംഘടനാപരമായ കാര്യത്തിനാകാം.എസ്.എന്‍.ഡി പിയുമായി ആശയവിനിമയം നടത്തേണ്ട ആവശ്യം അദേഹത്തിനില്ലാത്തതിനാല്‍ ക്ഷണിച്ചില്ല. യോഗ നേതൃത്വത്തിന് അദേഹത്തെ കാണണ്ട ആവശ്യവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."