വ്യക്തികള്‍ പരിസര ശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: വ്യക്തി ശുചിത്വം പാലിക്കുന്നതിലേറെ പരിസര ശുചീകരണത്തിന് പ്രാധാന്യം നല്‍കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുതെന്ന് കെ.സി വേണുഗോപാല്‍ എം.പി. പ്രകൃതി സംരക്ഷണ സംഘടനയായ സീ-ഗിഫ്റ്റ് ആലപ്പുഴ എസ്.ഡി കോളജ് ജലവിഭവ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യവുമായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച സൗജന്യ ഡെസ്റ്റ് ബിന്‍ വിതരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാലിന്യ സംസ്ക്കരണം മാറിക്കഴിഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് രോഗങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം തെരുവുനായ്ക്കളുടെ ശല്യം വര്ധിക്കുവാനും അതിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രികളിലും പരിസ്ഥിതി പ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ചെറിയരോഗങ്ങളുമായി എത്തുന്നവര്‍ വലിയരോഗവുമായി തിരിച്ചുപോകുന്ന അവസ്ഥ ഉണ്ടാക്കാനിടയുണ്ട്. ഇത്തരുണത്തില്‍ പ്രകൃതിസംരക്ഷണ സംഘടനയായ സീ-ഗിഫ്റ്റ് ആശുപത്രിക്ക് ഡെസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്ത പ്രവര്‍ത്തനം ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് സീ-ഗിഫ്റ്റ് നല്കിയ ഡെസ്റ്റ് ബിന്നുകള്‍ കെ.സി.വേണുഗോപാല്‍ എം.പി. ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ശ്രീദേവിയ്ക്ക് കൈമാറി. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അധ്യക്ഷനായി. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ബി. മെഹബൂബ്, വാര്‍ഡ് കൗസിലര്‍ ഷോളി സിദ്ധകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീദേവി സംസാരിച്ചു. സീ-ഗിഫ്റ്റ് ഡയറക്ടര്‍ ആന്‍ഡ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫിറോസ് അഹമ്മദ് സ്വാഗതവും സി.ആര്.എ.ആര്. പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.ജി. നാഗേന്ദ്രപ്രഭു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."