ആദിവാസി പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ സംഭവം; അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കോഴിക്കോട്: അട്ടപ്പാടി സ്വദേശിനിയായ ആദിവാസി യുവതിയെ വര്‍ഷങ്ങളായി കോഴിക്കോട്ടെ വ്യാപാരി വീട്ടു തടങ്കലിലാക്കിയ സംഭവം വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കോഴിക്കോട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഞെട്ടിക്കുന്നതാണെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് ജോലി ചെയ്യിച്ചത് ക്രൂരതയാണെന്നും ഉത്തരവില്‍ പറഞ്ഞു.
പന്നിയങ്കര സ്വദേശിക്കെതിരേയാണ് യുവതിയുടെ കുടുംബം ആരോപണം ഉന്നയിച്ചത്. ഇക്കാര്യം സുപ്രഭാതമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടി അടിമജോലിയാണ് ചെയ്യുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയെ അടിമപ്പണി ചെയ്യിക്കുകയാണെന്ന് കോഴിക്കോട് ജില്ലാകലക്ടറും കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. സിറ്റി പോലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. പരാതി കൊടുത്തവരെ കമ്മിഷണര്‍ അപമാനിച്ചെന്നും ആരോപണമുണ്ട്. ലേബര്‍ ഓഫിസര്‍ 8,86,000 രൂപ പെണ്‍കുട്ടിക്ക് നല്കാന് ഉത്തരവിട്ടിട്ടും നല്‍കിയില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."