അന്തിമവിധി കാത്ത് നാട്ടുകാര്‍
പാറക്കടവ്: കോഴിക്കോട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെക്യാട് ഉമ്മത്തൂര്‍ ചേട്യാലക്കടവ് പാലം പണിയുടെ കരാര്‍ കോടതി വിധിയിലൂടെ സ്വന്തമാക്കിയതിനെതിരേ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജി വിചാരണക്ക് ശേഷം അന്തിമ വിധിക്കായി മാറ്റി വച്ചു. ഇതോടെ വര്‍ഷമായുള്ള കാത്തിരിപ്പിന് ശേഷം പാലം പണി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പാലം പണി ഒരു വര്‍ഷം മുന്‍പ് തന്നെ തുടങ്ങാന്‍ നടപടികള്‍ ഏതാണ്ട് പൂര്ത്തിയതാണ്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്ത നാല് കരാറുകാരില്‍ ഒരാള്‍ അവകാശം ഉന്നയിച്ച് ഹൈക്കോടതിയില്‍ പോവുകയായിരുന്നു. കോടതിയുടെ അന്തിമ വിധി മാത്രമാണ് ബാക്കിയുള്ളത്. വിധിക്ക് വിധേയമായി എത്രയും വേഗത്തില്‍ പണി തുടങ്ങുമെന്ന് പാലം കമ്മിറ്റി ചെയര്മാന് കൂടിയായ എം.എല്‍.എ ഇ.കെ വിജയന് അറിയിച്ചു.
പാലം വന്നാല്‍ ഉമ്മത്തൂരിനെ സ്റ്റേറ്റ് ഹൈവേയുമായി കുറഞ്ഞ ദൂരത്തില്‍ (2.100 കി.മി) ബന്ധിക്കും. വിലങ്ങാട് നിന്നും ഭൂമിവാതുക്കല്‍ , കുയ്തേരി, വളയം, പാറക്കടവ്, ഉമ്മത്തൂര്‍, ഇരിങ്ങണ്ണൂര്‍ വഴി തലശേരിക്ക് ഏറ്റവും ദൂരം കുറഞ്ഞ പുതിയ റോഡ് കണക്റ്റിവിറ്റിയും സാധ്യമാവും.
നാദാപുരത്തിനെ കടവത്തൂരുമായി നേരിട്ട് ബന്ധിപ്പിക്കുന്നതോടപ്പം പെരിങ്ങത്തൂരില്‍ നിന്നും പാറക്കടവിലേക്കും എളുപ്പമുള്ള റൂട്ട് നിലവില്‍ വരും. ബി.എസ്.എഫ് കേന്ദ്രങ്ങിലേക്കും അത് പോലെ കണ്ണൂര്‍ എയര്‍പ്പോട്ടിലേക്കും ഉമ്മത്തൂര്‍ ജങ്ഷന് ഒരു ട്രാന്‍സ്പോര്‍ട്ട് ഹബ്ബായി മാറുന്നതേടൊപ്പം നോര്‍ത്ത് മുടവന്തേരിയുടെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."