അനുവാദമില്ലാതെ വൈദ്യുതി ഉപയോഗിച്ച യുവാക്കള്‍ക്ക് പിഴ ചുമത്തി
നാദാപുരം: അനുവാദമില്ലാതെ വൈദ്യുതി ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തിയ യുവാക്കള്‍ക്ക് പിഴയിട്ടു. നാട്ടുകാര്‍ക്ക് വേണ്ടി ബസ് കാത്തിരിപ്പുകേന്ദ്രം പണിയാന്‍ വൈദ്യുതി ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ച ഒരുകൂട്ടം യുവാക്കള്‍ക്കാണ് പിഴ അടക്കേണ്ടിവന്നത്.
വളയം പൂവംവയലില്‍ പുതുതായി നിര്‍മിക്കുന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഇരുമ്പുകമ്പികള്‍ കൂട്ടി യോജിപ്പിക്കാന്‍ തൊട്ടടുത്ത വൈദ്യുതി ലൈനില്‍ നിന്നും വയര്കൊളുത്തി കണക്ഷന് എടുത്തു യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലാച്ചി വൈദ്യുത സെക്ഷന്‍ ഓഫിസില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ യന്ത്രങ്ങള്‍ അടക്കം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടവരെ അന്വേഷണത്തിലൂടെ കണ്ടെത്തി 21,400 രൂപ പിഴ ചുമത്തി. ഈ മാസം അഞ്ചിനായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."