ഇ- മാലിന്യ ശേഖരണത്തിന് പുതിയ പദ്ധതിയുമായി മുക്കം നഗരസഭ
മുക്കം: ഇ- മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി റീസൈക്ലിങ് നടത്തുന്നതിന് പുതിയ പദ്ധതിയുമായി മുക്കം നഗരസഭ.
ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയിലുള്ള വിദ്യാലയങ്ങളില്‍ രൂപീകരിക്കുന്ന എക്കോ ക്ലബുകള്‍ വഴിയാണ് പ്രവര്‍ത്തനം നടക്കുക. വിദ്യാലയങ്ങളില്‍ ശുചിത്വ മിഷന്റെ പരിശീലനം ലഭിച്ച ആര്.പിമാരുടെ നേതൃത്വത്തില്‍ ഇ-മാലിന്യ പരിപാലനം സംബന്ധിച്ച ക്ലാസുകള്‍ സംഘടിപ്പിക്കും.
വീടുകളില്‍ നിന്നു സ്വീകരിക്കുന്ന ഇ-മാലിന്യങ്ങള്‍ സ്കൂളുകളില്‍ ശേഖരിക്കും. ഇവ ക്ലീന്‍ കേരളാ കമ്പനിക്കു കൈമാറി ശാസ്ത്രീയമായ റീസൈക്ലിങ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രണ്ടാംഘട്ടമെന്ന നിലയില്‍ റസിഡന്‍സ് അസോസിയേഷനുകളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍, സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."