HOME
DETAILS
MAL
ജലവിഭവ വകുപ്പിന്റെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു
backup
August 08 2019 | 18:08 PM
തിരുവനന്തപുരം: മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ് ജല വിഭവ വകുപ്പിന്റെ കീഴിലുള്ള 20 അണക്കെട്ടുകളിലും ബാരേജുകളിലുമായി എത്തിയത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അണക്കെട്ടുകളിലെ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറവ് ജലമാണ് ഇന്നലെ അണക്കെട്ടുകളില്‍ ഉണ്ടായിരുന്നത്. പഴശി അണക്കെട്ടില്‍ മാത്രമാണ് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജലമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."