മദ്യമൊഴുക്കാന്‍ ഇടതുസര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നെന്ന്
കല്‍പ്പറ്റ: കേരളമാകെ മദ്യമൊഴുക്കാനാണ് വില്‍പന തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നെടുത്തു കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്തയെ അട്ടിമറിക്കുന്ന നിലപാടാണിത്. മുന്‍ കാലത്തും ഇടതുമുന്നണി ഭരിച്ചിരുന്ന സന്ദര്‍ഭങ്ങളില്‍ ഇതേ നിലപാട് അവര്‍ സ്വീകരിച്ചിരുന്നു. മദ്യത്തിനെതിരേയുള്ള ജനവികാരം പ്രാദേശിക തലങ്ങളിലെ പ്രക്ഷോഭമായി മാറുന്നത് തടയാനാണിത്. പലയിടത്തും പഞ്ചായത്ത് ഭരണസമിതികള്‍ ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇനി ഇതുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ജനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നത്. ദേശീയ പാതകളെ ഡീ നോട്ടിഫൈ ചെയ്ത സാങ്കേതികതയില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ പാതയോരത്ത് മദ്യവില്‍പന ആകാമെന്ന കോടതി വിധി നിരാശാജനകമാണ്. മദ്യഷാപ്പുകളുടെ കാര്യത്തില്‍ പഞ്ചായത്തുകളുടെ സ്വയം നിര്‍ണയാവകാശം എടുത്തുകളയാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം. ജില്ലാപ്രസിഡന്റ് വി മുഹമ്മദ് ശരീഫ് അധ്യക്ഷനായി. ബിനു വയനാട്, ജോസഫ് അമ്പലവയല്‍, ഫൈസല്‍ കുന്നമ്പറ്റ, കെ.കെ റഹീന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."