വളളിക്കുന്ന് സ്റ്റേഷനില്‍ പ്ളാറ്റ്ഫോം ദുരന്തം ആവര്‍ത്തിക്കുന്നു; റെയില്‍വേക്ക് നിസംഗത
വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ പ്ളാറ്റ്ഫോമിന്റെ ഉയരക്കുറവ് മൂലം യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും മരണപ്പെടുന്നതും തുടരുമ്പോഴും റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പരിഹാര നടപടിയും ഉണ്ടാവുന്നില്ല. അടുത്ത ദിവസം നടന്ന പ്ളാറ്റ്ഫോം ദുരന്തത്തില്‍ നാട്ടുകാരനായ ഐക്കര ബാവ കൂടി മരണപ്പെട്ടതോടെ ഇതിനകം നാലു പേരുടെ ജീവന് നഷ്ടപ്പെടുകയുണ്ടായി.
2016 ഡിസംബര്‍ 27 ന് വളളിക്കുന്ന് റെയില്‍വേ സ്റ്റേഷന് ഡവലപ്മെന്റ് കമ്മിറ്റി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരെ സന്ദര്‍ശിക്കുകയും വളളിക്കുന്നിലെ പ്ളാറ്റ്ഫോം ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി സെക്രട്ടറി പി. പി. അബ്ദുള്‍റഹ്മാന്‍ പറഞ്ഞു. റെയില്‍വേ അടിപ്പാതയുടെ നിര്‍മാണത്തിലുണ്ടായ അപാകത മൂലം റെയില്‍പാളം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ അതിനുസൃതമായി പ്ളാറ്റ്ഫോം ഉയര്‍ത്താതിരുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണം.
റെയില്‍വേയുടെ നിഷേധാത്മക നിലപാട് മൂലം പ്ളാറ്റ്ഫോം ദുരന്തത്തില്‍ വീണ്ടും ഒരാളുടെ ജീവന് കൂടി നഷ്ടപ്പെട്ടതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. റെയില്‍വേ അധികൃതര്‍ പ്ളാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിനുളള അടിയന്തിര നടപടികള്‍ ഇനിയും സ്വീകരിക്കാന്‍ വൈകരുതെന്ന് റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."