HOME
DETAILS

ആര്‍ത്തലച്ച് മഴ; വിറങ്ങലിച്ച് പുത്തുമല, ഭീകര ശബ്ദത്തില്‍ ഉരുള്‍പൊട്ടലുണ്ടായി, നിമിഷ നേരം കൊണ്ട് പുത്തുമല തന്നെയില്ലാതായി,നാട്ടുകാര്‍ ചിന്നുവെന്ന് വിളിക്കുന്ന മൂന്ന് വയസുള്ള മെഹ്താസിന്റെ മയ്യിത്ത് പുറത്തെടുത്തത് എല്ലാവരേയും കണ്ണീരണിയിച്ചു

  
backup
August 09 2019 | 15:08 PM

the-story-of-puthumala-disappeard-from-map

 

കല്‍പ്പറ്റ: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ ആര്‍ത്തലച്ച് പെയ്തപ്പോള്‍ വയനാട് വിറങ്ങലിച്ച് പോയി. ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും ശക്തമായ കാറ്റുമായപ്പോള്‍ വയനാട് പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയിലായി. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പെയ്ത ശരാശരി മഴ 240ന് മുകളിലായിരുന്നു. ഇതിന് പുറമെയാണ് വയനാടിനെ ഞെട്ടിച്ചുള്ള രണ്ട് ഉരുള്‍പൊട്ടലുകള്‍. മേപ്പാടിക്ക് സമീപം പുത്തുമലയിലും മുട്ടില്‍ കുട്ടമംഗലത്തും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. മുട്ടിലില്‍ നവദമ്പതികളെയാണ് മരണം കവര്‍ന്നത്. പുത്തുമലയില്‍ സ്ഥിതി ഭയാനകമാണ്. ബുധനാഴ്ച രാവിലെയാണ് പുത്തുമലക്ക് സമീപത്തെ പച്ചക്കാട്ടില്‍ 25ഓളം വീടുകള്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്തായി ഉരുള്‍പൊട്ടലുണ്ടായത്


ഇതോടെ പ്രദേശത്തെ ആളുകള്‍ തന്നെ മുന്നിട്ടിറങ്ങി ഇവിടെയുള്ള കുടുംബങ്ങളെ പുത്തുമല ഗവ. സ്‌കൂളിലേക്ക് മാറ്റിയിരുന്നു. രാവിലെ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചിരുന്നുവെങ്കിലും മറ്റ് അപായ സൂചനകളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ പുത്തുമലയില്‍ ആളുകള്‍ പതിവായി എത്തുന്നത് പോലെ വരികയും പോകുകയും ചെയ്തിരുന്നു. എങ്കിലും അധികമാരും വീടുകളിലേക്ക് തിരികെയെത്തിയിരുന്നില്ല. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടക്കാണ് വൈകിട്ട് അഞ്ചോടെ ഭീകര ശബ്ദത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. നിമിഷ നേരം കൊണ്ടാണ് ഈ മലവെള്ളപ്പാച്ചില്‍ പുത്തുമലയെന്ന ഗ്രാമത്തെ ശേഷിപ്പുകളൊന്നും ബാക്കി വെക്കാതെ നക്കി തുടച്ചത്.

ശബ്ദം കേട്ട് ചിതറിയോടിയവരില്‍ പലരും രക്ഷപ്പെട്ടു. ചിലര്‍ മണ്ണിനടിയിലായി. വന്‍മരങ്ങളും പാറക്കൂട്ടങ്ങളും നിമിഷ നേരം കൊണ്ടാണ് പുത്തുമലയിലെ ഒരു മുസ്ലിം പള്ളിയും ക്ഷേത്രവും കാന്റീനും വീടുകളും വാഹനങ്ങളുമടക്കം തകര്‍ന്ന് തരിപ്പണമാക്കിയത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുന്‍പെ പലരും മണ്ണില്‍ പുതഞ്ഞ് കാണാമറയത്തേക്ക് പോയി. യുദ്ധസമാനമായ സാഹചര്യമാണ് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പുത്തുമലക്കാര്‍ അനുഭവിച്ചത്. അതിനിടയിലും അവര്‍ മണ്ണില്‍ ആഴ്ന്നുപോയ 10 പേരെ രക്ഷിക്കുകയും ചെയ്തു. പുറം ലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളെല്ലാം നിലച്ചതും ഇവരുടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.


മേപ്പാടിയിലേക്കുള്ള പാതയില്‍ കള്ളാടിയില്‍ റോഡില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രക്ഷപ്പെട്ടവരെ വനംവകുപ്പ് അധികൃതര്‍ മുണ്ടക്കൈ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റിയെങ്കിലും തങ്ങളുടെ ഉറ്റവര്‍ക്ക് എന്തുപറ്റിയെന്ന ആധിയിലായിരുന്നു ഇവിടെയുണ്ടായിരുന്ന മുന്നൂറോളം പേരും. പല പുരുഷന്‍മാരും രാത്രിയിലും പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിന് സമീപം തന്നെ കഴിച്ചുകൂട്ടി.

പ്രിയപ്പെട്ടവരുടെ എന്തെങ്കിലും ഒരു അനക്കം മണ്ണിന് മീതെ ഉയരുന്നുണ്ടോയെന്നറിയാന്‍, എന്നാല്‍ രാത്രിയില്‍ പെയ്ത അതിശക്തമായ മഴ ഇവരുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു. എന്നിട്ടും അവര്‍ കണ്‍ചിമ്മാതെ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചു. രാവിലെ ആറോടെ മാനം അല്‍പം വെളുത്തപ്പോള്‍ അവര്‍ തങ്ങളുടെ കുടപ്പിറപ്പുകള്‍ക്കായി ശ്മശാന മൂകമായ പുത്തുമലയില്‍ വീണ്ടും തിരിച്ചില്‍ തുടങ്ങി. ഇതേതുടര്‍ന്ന് സമീപത്തെ തകര്‍ന്ന വീട്ടില്‍ നിന്ന് ഇവര്‍ക്ക് കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ നൗഷാദിന്റെ ഭാര്യ ഹാജറയുടെ ചേതനയറ്റ ശരീരം കിട്ടി. തൊട്ട് പിന്നാലെ എസ്‌റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫിസറുടെ സുഹൃത്തായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹവും ഇവര്‍ തന്നെ പുറത്തെടുത്തു. ഇവര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും പൊലീസും ഈ സമയത്ത് തിരച്ചില്‍ ആരംഭിച്ചിരുന്നു. പുത്തുമലയെ രണ്ടായി വിഭജിച്ചായിരുന്നു മലവെള്ളപ്പാച്ചില്‍ കടന്നുപോയത്. അതുകൊണ്ട് തന്നെ തിരച്ചില്‍ നടത്തിയതും രണ്ടിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു.

സൂചിപ്പാറ ഭാഗത്ത് തിരച്ചില്‍ നടത്തിയവര്‍ക്ക് ഇതിനിടെ മൂന്നാമത്തെ മൃതശരീരം ലഭിച്ചു. പ്രദേശവാസിയുടേതായിരുന്നു ആ മൃതശരീരം. ഇതിന് ശേഷമാണ് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ തിരച്ചിലിനെത്തുന്നുത്. ഇവര്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ കാന്റീനിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്. ഇവരുടെ തിരച്ചില്‍ ഏതാണ്ട് 10 മിനിട്ട് പിന്നട്ടപ്പോഴേക്കും കാന്റീന്‍ നടത്തിപ്പുകാരായിരുന്നു ഷൗക്കത്തിന്റെയും മുനീറയുടെയും മകന്‍ മുഹമ്മദ് മെഹ്തസിന്റെ മൃതദേഹം ഇവര്‍ പുറത്തെടുത്തു. കണ്ടു നിന്നവരെ കണ്ണീരണിയിച്ച രംഗമായിരുന്നു ഇത്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു നാട്ടുകാര്‍ ചിന്നുവെന്ന് വിളിക്കുന്ന മെഹ്താസ്.


ഇതിനിടെ സൂചിപ്പാറ ഭാഗത്ത് നിന്ന് വീണ്ടും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അപ്പോഴും പലരും കാണാമറയത്ത് തന്നെയായിരുന്നു. ഉരുള്‍പൊട്ടലിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുത്തുമലയില്‍ നിന്നും കാറുമായി നീങ്ങിയ അബൂബക്കറും അബ്ദുറഹ്മാനും കാന്റീനിലുണ്ടായിരുന്ന നബീസയും ലയത്തിലെ ലോറന്‍സിന്റെ ഭാര്യയും ചന്ദ്രന്റെ ഭാര്യയും വെല്‍ഫെയര്‍ ഓഫിസറുടെ സുഹൃത്തുക്കളായ മൂന്നുപേരും എണ്ണമെത്രയെന്ന് പോലും ആര്‍ക്കുമറിയാത്ത അഥിതി തൊഴിലാളികളും കാണാമറയത്തായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago