HOME
DETAILS

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം എം.എല്‍.എക്ക് പരസ്യശാസന

  
backup
June 03 2017 | 22:06 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-2

തൃശൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന് പാര്‍ട്ടിയുടെ പരസ്യശാസന.
ഇരിങ്ങാലക്കുട എരിയാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് പരസ്യശാസന നല്‍കിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എയുടെ നടപടി തെറ്റായ സന്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.  ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നും തെറ്റിദ്ധരിക്കപ്പെട്ടെന്നുമുള്ള എം.എല്‍.എയുടെ വിശദീകരണം സേക്രട്ടേറിയറ്റ് അംഗീകരിച്ചു.
 എം.എല്‍.എ പറഞ്ഞതുപോലുള്ള ബ്രാഞ്ച് സെക്രട്ടറി ഇരിങ്ങാലക്കുടയിലോ ഊരകത്തോ ഇല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ബാധകമാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.  കഴിഞ്ഞ 31നാണ് പുല്ലൂര്‍ ഊരകത്ത് ആര്‍.എസ്.എസ് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ നോട്ടുപുസ്തക വിതരണ ചടങ്ങില്‍ അരുണന്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് ഊരകം ശാഖസേവാപ്രമുഖായി പ്രവര്‍ത്തിച്ചിരുന്ന പി.എസ് ഷൈനിന്റെ സ്മരണയ്ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. അരുണന്‍ യോഗത്തില്‍ പങ്കെടുത്തത് അന്നുതന്നെ വിവാദമായിരുന്നു.
അരുണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് എരിയാ കമ്മിറ്റി നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago