HOME
DETAILS
MAL
പീഡനക്കേസ്: മുന്‍ എസ്.പി മന്ത്രി ഗായത്രി പ്രജാപതിക്കെതിരേ കുറ്റപത്രം
backup
June 03 2017 | 22:06 PM
ലഖ്നൗ: പീഡനക്കേസില്‍ മുന്‍ എസ്.പി മന്ത്രി ഗായത്രി പ്രജാപതിയടക്കം ഏഴുപേര്‍ക്കെതിരേ ലഖ്നൗ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊലിസിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ്.ഐ.ടി) ആണ് പ്രാദേശിക കോടതിയില്‍ സംഘത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ചിത്രകോട്ട് സ്വദേശിയായ സ്ത്രീയെ പ്രജാപതിയും മറ്റ് ആറുപേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ കൗമാരക്കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി 17ന് ഇവര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും മാര്‍ച്ച് 15ന് പ്രജാപതി അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."