കുരിശ്ശടിയിലെ മോഷണം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കൊല്ലം: കാവനാട് കണിയാംകട കുരിശ്ശടിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മോഷണ പരമ്പരയിലെ പ്രതിയായ തമിഴ്നാട് സ്വദേശിയെ ശക്തികുളങ്ങര പൊലിസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ കുമാറാണ് പിടിയിലായത്. കഴിഞ്ഞ 8നും 11നും രാത്രിയിലായിരുന്നു മോഷണം നടന്നത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു. ആദ്യ മോഷണത്തിന് ശേഷം സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
ഈ വിവരം നാട്ടുകാരേയും പൊലിസ് അറിയിച്ചിരുന്നു. 11ന് വീണ്ടും മോഷ്ടിക്കാനായി എത്തിയപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പൊലസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കുരിശ്ശടിക്ക് സമീപത്തുനിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയില്‍ നിന്നും വഞ്ചിയില്‍ നിന്ന് മോഷ്ടിച്ച കുറച്ചു പൈസയും കണ്ടെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശക്തികുളങ്ങര എസ്.ഐ ആര്. രതീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ അബ്ദുല്‍ മജീദ്, ജയകുമാര്‍, ഉണ്ണിപിള്ള, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പ്രന്നന്‍ എന്നിവരടങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."