മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പതിനൊന്ന് വിദ്യാര്‍ഥികളെ കാണാതായി, സ്കൂള്‍ അധികൃതര്‍ക്കെതിരേ പ്രതിഷേധം
തൊടുപുഴ: പേമാരിയുടെ ഭീതിയില്‍ നാട് നടുങ്ങുന്നതിനിടെ ഇടുക്കിയിലെ മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് പതിനൊന്ന് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന സൂചന. എന്നാല്‍ മഴശക്തമായ സാഹചര്യത്തില്‍ കുട്ടികളെ കാണാതായതിനുപിന്നില്‍ സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണെന്നാണ് വ്യക്തമാകുന്നത്.
ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍ 12 കുട്ടികളെ പിന്നീട് ഇടമലക്കുടിയിലെ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലിസിന്റെയും വനം വകുപ്പിന്റേയും നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ഥികളെ കാണാതായ വിവരം വൈകിയാണ് അറിഞ്ഞതെന്നാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."