വ്യോമസേന പൈലറ്റ് അച്ചുദേവിന് നാടിന്റെ പ്രണാമം
കോഴിക്കോട്: ചൈനീസ് അതിര്‍ത്തിക്കുസമീപം വ്യോമസേനയുടെ സുഖോയ് 30 വിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റ് ലെഫ്റ്റനന്റ് എസ്.അച്ചുദേവി(25)ന് ജന്മ നാടിന്റെ അന്ത്യാഞ്ജലി. പൂര്‍ണ സൈനിക ബഹുമതികളോടെ കോഴിക്കോട് പന്തീരാങ്കാവ് താന്നിക്കാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
അസമില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഇന്നലെ രാവിലെ പതിനൊന്നേ മുക്കാലോടെ വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തെ വീട്ടിലും കഴിഞ്ഞദിവസം പൊതു ദര്‍ശനത്തിന് വച്ചിരുന്നു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ മാരായ കെ.മുരളീധരന്‍, പി.ടി.എ റഹിം, വി കെ.സി മമ്മദ് കോയ, എ. പ്രദീപ് കുമാര്‍, ജില്ലാ കലക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. മെയ് 23ന് അസമിലെ തേജ്പൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ദുരന്തം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് അരുണാചലിലെ വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉത്തരേന്ത്യക്കാരനായ ദീപേഷ് പങ്കജ് എന്ന കോപൈലറ്റും അപകടത്തില്‍ മരിച്ചിരുന്നു. അച്ചുദേവിന്റെ പിതാവ് സഹദേവന്‍ ഐ.എസ്.ആര്‍. ഒയില്‍ ശാസ്ത്രജ്ഞനും അമ്മ ജയശ്രി റിപ്പോഗ്രാഫിക് സെന്ററിലെ മുന്‍ ഉദ്യോഗസ്ഥയുമായിരുന്നു.അനുശ്രീയാണ് സഹോദരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."