HOME
DETAILS

സംസ്ഥാനത്തിനായി പാട്ടെഴുതാനൊരുങ്ങി മമത; എംബ്ലവും രൂപകല്‍പന ചെയ്യും

  
backup
June 04, 2017 | 6:36 AM

mamata-banerjee-pens-song

കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ തനതായ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന പാട്ടെഴുതാനൊരുങ്ങി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഗീത സംവിധാനം ചെയ്യുന്നതും മമത തന്നെയാണ്. പ്രശസ്തരായ ഏതെങ്കിലും പിന്നണിഗായകരായിരിക്കും ഗാനം ആലപിക്കുക.

 പാട്ടിന് പുറമെ സംസ്ഥാനത്തിന് വേണ്ടി പ്രത്യക എംബ്ലവും മമത രൂപകല്‍പന ചെയ്യുന്നുണ്ട്. ബംഗാളിന്റെ വ്യത്യസ്ത സംസ്‌കാരത്തെ സമന്വയിപ്പിക്കുന്ന എംബ്ലവും ഗാനവുമാണ് സംസ്ഥാനത്തിന് വേണ്ടി മമത ഒരുക്കുന്നത്. ബംഗാളിന്റെ തനതായ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന എംബ്ലത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് മമത ബാനര്‍ജി ഇപ്പോള്‍

പശ്ചിമബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി ശക്തമായ ശ്രമം നടത്തുന്ന സമയത്താണ് സംസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും സ്വത്വത്തെയും സമന്വയിപ്പിച്ച് മമത പാട്ടെഴുതുന്നത്. നേരത്തെ ബംഗാളിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമം നടത്തുകയാണെന്ന് മമത ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രകടമായി വിമര്‍ശിക്കുന്ന തരത്തിലാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago