HOME
DETAILS

'ദുരിതാശ്വാസ നിധിക്കെതിരേ  സംസാരിക്കുന്നവര്‍  സാമൂഹ്യവിരുദ്ധര്‍'

  
backup
August 11 2019 | 16:08 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf
 
 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: ഒരുകൂട്ടര്‍ ദുരിതാശ്വാസ നിധിക്കെതിരേ വ്യാപകമായ ദുഷ്പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും ഇവര്‍ സാമൂഹ്യവിരുദ്ധ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 
രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ വ്യാജപ്രചാരണം നടത്തുന്നു. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്. നാടിനോടും ജനങ്ങളോടും സ്‌നേഹമുള്ള ആരും ഇത് ചെയ്യില്ല. വ്യാജ പ്രചാരണം തടയാന്‍ കൂട്ടായ ഇടപെടല്‍ വേണം.
സഹായിക്കാനായി വരുന്നവര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല. ക്യാംപുകളില്‍ ആളുകളെ കാണാന്‍ പോകുന്നവര്‍ ചിട്ട പാലിക്കണം. എല്ലാവരും ക്യാംപുകള്‍ക്ക് അകത്തേക്ക് കയറരുത്. 
ക്യാംപിലുള്ളവരെ കാണാന്‍ ക്യാംപിന് പുറത്ത് പ്രത്യേക സംവിധാനം വേണം. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാംപില്‍ പ്രവേശിക്കേണ്ടതില്ല. വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ സാധാരണ ജനങ്ങളും സംഘടനകളും കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കണം. 
സാധനങ്ങള്‍ സമാഹരിച്ച് ഏതെങ്കിലും ക്യാംപില്‍ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളില്‍ എത്തിച്ചാല്‍ മതി. അത് ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവര്‍ നിര്‍വഹിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ട ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ആ ലിസ്റ്റിലുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കിയാലേ ഫലപ്രദമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago