വെളിപ്പെടുത്തിയത് ലൈംഗിക പീഡനമല്ല; വിശദീകരണവുമായി രേവതി
കൊച്ചി: ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. വര്‍ഷങ്ങള്‍ക്കു മുന്‍പ് രാത്രിയില്‍ ഒരു പെണ്‍കുട്ടി രക്ഷതേടി തന്റെ മുറിക്കു മുട്ടിവിളിച്ചതു ലൈംഗിക പീഡനത്തെ തുടര്‍ന്നായിരുന്നില്ലെന്നാണ് രേവതി വ്യക്തമാക്കിയിരിക്കുന്നത്.
26 വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. അര്‍ധരാത്രി തുടര്‍ച്ചയായി ആരോ പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയും മുത്തശ്ശിയും പേടിച്ചു തന്നെ സമീപിച്ചതെന്നു രേവതി പറഞ്ഞു. തങ്ങള്‍ മൂന്നു പേരും അന്നു രാത്രി പേടിച്ച് ഉറങ്ങാതിരുന്നു. സിനിമാരംഗത്ത് സ്ത്രീകള്‍ സുരക്ഷിതരാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇതു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതെന്നും അവര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പീഡന വിവരം മറച്ചുവച്ചതിനു രേവതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലിസിനു പരാതി ലഭിച്ചിരുന്നു. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിക്കാരന്. ഇതേ തുടര്‍ന്നാണ് രേവതി വിശദീകരണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."