ആരവങ്ങള്‍ പിന്നിലാക്കി പോക്കര്‍ക്ക യാത്രയായി
ചേരാപുരം: വായ നിറയെ മുറുക്കാന്‍, തോളിലൊരു തോര്‍ത്തുമുണ്ട്, നീണ്ടു മെലിഞ്ഞ ആ വയോധികന് വോളിബാള്‍ ഗ്യാലറികളിലെ ആരവങ്ങള്‍ക്കിടയില്‍ ഇനിയുണ്ടാവില്ല.
കളികളെയും കാര്യത്തെയുമെല്ലാം ഗൗരവമായിക്കണ്ട വേളം ചേരാപുരം കാക്കുനിയിലെ മവ്വഞ്ചേരി പോക്കര്‍ക്ക ആരവങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.
നാട്ടിലായാലും പുറത്തായാലും എവിടെ വോളിബോള്‍ മത്സരമുണ്ടോ അവിടെ പോക്കര്‍ക്കയുടെ സാന്നിധ്യമുണ്ടാവും. ഇന്ത്യന്‍ വോളിബോളിന്റെ ഇതിഹാസം ജിമ്മിജോര്‍ജിന്റെ കളികണ്ട് ആവേശം കയറിയ പോക്കര് പിന്നീട് ആ കളിയെ വിടാതെ പിന്തുടര്ന്നു.
പോക്കര്‍ക്കയുടെ കളിക്കമ്പം കണ്ടറിഞ്ഞാണ് ജില്ലാ വോളിബോള്‍ അസോസിയേഷന് അദ്ദേഹത്തെ ആദരിച്ചത്. കളിയെപ്പോലെത്തന്നെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും കൃത്യമായ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
അര്‍ബുദരോഗം പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്തും വര്‍ത്തമാന വിഷയങ്ങളില്‍ ശ്രദ്ധിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു.
പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനും, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹക്കാര്യങ്ങളിലൊക്കെ യുവത്വത്തിന്റെ പ്രസരിപ്പോടെ ഓടിനടന്ന വലിയ മനസ്സിനുടമയായിരുന്നു അദ്ദേഹം.
കാരക്കുന്ന് ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തില്‍ നിരവധി പേര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."