എയിംഫില്‍ സമരം: ഇന്നു ചര്‍ച്ച
കോഴിക്കോട്: മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാല്‍ മാറ്റിവച്ചു. ഇന്നലെ വൈകിട്ട് മൂന്നിനാണ് കലക്ടര്‍ യോഗം വിളിച്ചിരുന്നത്. ഉച്ചക്കുശേഷം സമരത്തിലുള്ള വിദ്യാര്‍ഥികളെ വിളിച്ച് മാനേജ്മെന്റ് പ്രതിനിധികള്‍ക്ക് വരാനാകില്ലെന്നും ചര്‍ച്ച ഇന്നു രാവിലെ 11ന് നടത്താമെന്നും കലക്ടര്‍ അറിയിക്കുകയായിരുന്നു.
കോഴ്സിന് അംഗീകാരമില്ലെന്നും അധികൃതര്‍ തടഞ്ഞുവച്ച തങ്ങളുടെ സര്‍ട്ടിഫിക്കറ്റും പണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ എയിംഫില്‍ അക്കാദമിക്ക് സമീപം നിരാഹാരസമരം ആരംഭിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ട്യൂഷന് നല്‍കാനുള്ള അംഗീകാരം മാത്രമേ സ്ഥാപനത്തിനുള്ളുവെന്നും അതുപയോഗിച്ച് ഏവിയേഷന്‍ കോഴ്സ് ഉള്‍പ്പെടെയുള്ളവ പഠിക്കാമെന്ന് വ്യാജേന രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെ തങ്ങളില്‍ നിന്ന് ഈടാക്കിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
സമരത്തിന്റെ നാലാം ദിനമായ ഇന്നലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."