വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍; അനക്കമില്ലാതെ അധികൃതര്‍
തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയും പരിസര പ്രദേശങ്ങളും കാട്ടാനശല്യത്താല്‍ പൊറുതിമുട്ടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആനശല്യം പ്രദേശത്തെ സൈ്വര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ ആനക്കൂട്ടം പാറക്കണ്ടി റഫീഖിന്റെ വീട്ടിലെ വെള്ളട്ടാങ്കും പരിസരത്തെ കൃഷിയും നശിപ്പിച്ചു. ദിവസങ്ങളായി ഇവിടെ കാട്ടാനയുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്.
രാത്രി സമയങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍തന്നെ ഭയപ്പെടുകയാണ്. ചക്ക, മാങ്ങ സീസണ്‍ ആയതോടെയാണ് തോല്‍പ്പെട്ടി, അരണപ്പാറ പ്രദേശങ്ങളില്‍ ആനശല്യം അതിരൂക്ഷമായത്. മാസങ്ങള്‍ക്ക് മുന്‍പ് റഫീഖിന്റെ വീട്ടിലെത്തിയ ആനക്കൂട്ടം ഇയാളുടെ ജീപ്പ് തകര്‍ത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് റയില്‍ ഫെന്‍സിങ് അടക്കമുള്ള പ്രതിരോധ നടപടികള്‍ കൈാകൊള്ളുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. വനാതിര്‍ത്തി ഗ്രാമമായ ഇവിടെങ്ങളില്‍ കുങ്കിയാനകളെ എത്തിച്ച് വനംവകുപ്പ് പ്രതിരോധം തീര്‍ത്തിരുന്നെങ്കിലും അതും ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചിരുന്നു. ഇതെല്ലാം ആനശല്യം വര്‍ധിക്കാന്‍ കാരണമായി. തോല്‍പ്പെട്ടിയില്‍ നിന്നും രാത്രികാലങ്ങളില്‍ അരണപ്പാറയിലേക്ക് ഓട്ടം വിളിച്ചാല്‍ പോകാന്‍ ഡ്രൈവര്‍മാരും ഭയപ്പെടുകയാണ്. രാത്രി ഏഴ് കഴിഞ്ഞാല്‍ പുറത്തിറങ്ങാനാവാതെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍.
റമദാന്‍ ആയതോടെ രാത്രിയില്‍ പള്ളികളിലെത്താന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. നാടിന്റെ അടിയന്തര പ്രശ്‌നമായി മാറിയ ആനശല്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."