HOME
DETAILS
MAL
'അടങ്ങിയിരുന്നില്ലെങ്കില്‍ ശക്തമായ നടപടി'- ഹമാസിനെതിരെ ഭീഷണി മുഴക്കി നെതന്യാഹു
backup
October 15 2018 | 04:10 AM
ഗസ: അടങ്ങിയിരുന്നില്ലെങ്കില്‍ ഹമാസിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ഭീഷണി മുഴക്കി ഇസ്‌റാഈല്‍ പ്രധാനമന്തി ബെന്യമിന്‍ നെതന്യാഹു. ഉപരോധ ഭൂമിയിലെ പ്രതിഷേധ സമരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ ഭീഷണി.
'ഹമാസിനെതിരെ ശക്തമായ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. അവര്‍ ബുദ്ധിയുള്ളവരാണെങ്കില്‍ അക്രമങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും പിന്‍മാറണം'- നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സമരക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഗസ മുനമ്പിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തി വെക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."