ചോക്ലേറ്റ് വില്പനക്കാരന്റെ അക്കൗണ്ടിലെത്തിയത് 18 കോടി
വിജയവാഡ: ചോക്ലേറ്റ് വില്പനക്കാരന്റെ അക്കൗണ്ടില്‍ 18 കോടി രൂപ എത്തിയതെങ്ങനെയെന്നതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. കിഷോര്‍ ലാല്‍ എന്ന കച്ചവടക്കാരന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. വീടുകള്‍ തോറും കയറിയിറങ്ങി ചോക്ലേറ്റ് വില്പന നടത്തുന്ന ഇയാള്‍ക്ക് ഇവ സൂക്ഷിക്കുന്നതിനായി ചെറിയ മുറിമാത്രമാണുള്ളത്.
തുച്ഛവരുമാനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയത് എങ്ങനെയെന്നും ആരാണ് അയച്ചതെന്നുമുള്ള അന്വേഷണം ഊര്‍ജിതമാക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ഇയാള്‍ അടുത്തകാലത്തായി ഒരു സഹകരണ പണമിടപാട് സ്ഥാപനത്തില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിലേക്ക് മുംബൈയില്‍ നിന്നാണ് പണം പലതവണയായി എത്തിയത്. ഇത്രയും തുക എവിടെ നിന്ന് എത്തിയെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കിഷോര്‍ പറഞ്ഞു. സംഭവത്തിനുപിന്നില്‍ സഹകരണ സ്ഥാപനത്തിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന സംശയവും ആദായ നികുതി വകുപ്പിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."