. കശ്മിരിലെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പാക് സഹായം; വീണ്ടും എന്‍.ഐ.എ റെയ്ഡ്
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക് സഹായമെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കശ്മിരിലെ അഞ്ചിടങ്ങളില്‍ കൂടി ഇന്നലെ വീണ്ടും എന്‍.ഐ.എ റെയ്ഡ് നടത്തി.
റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ നിന്നും വിദേശ കറന്‍സികളും വിവിധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കശ്മിരിലെ നാല് സ്ഥലങ്ങളിലും ജമ്മുവിലെ ഒരു സ്ഥലത്തുമാണ് റെയ്ഡ് നടന്നത്. പാകിസ്താന്‍, യു.എ.ഇ, സഊദി അറേബ്യ എന്നിവിടങ്ങളിലെ കറന്‍സികളാണ് പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ചയും എന്‍.ഐ. എ റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗര്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ ഒരു കോടിയിലധികം രൂപയും ലഷ്‌കര്‍ ഇ ത്വയ്ബ ഉള്‍പ്പടെയുള്ള നിരോധിത ഭീകരവാദ സംഘടനകളുടെ ലെറ്റര്‍ പാഡുള്‍പ്പടെ വിവിധ രേഖകളും കണ്ടെടുത്തിരുന്നു.
കശ്മിരിലെ വിഘടനവാദി നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഹുര്‍റിയത്ത് നേതാവ് രാജാ കല്‍വാള്‍, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് നയീംഖാന്‍ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു ശനിയാഴ്ച റെയ്ഡ് നടന്നത്. പാകിസ്താനില്‍ നിന്നെത്തിയ പണം താഴ്‌വരയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ ആറില്‍ ആരോപിക്കുന്നുണ്ട്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെയും ചില വിഘടനവാദി നേതാക്കളുടെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലായിരുന്നു എന്‍.ഐ.എ റെയ്ഡ്. കശ്മിരിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നിലെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും എന്‍.ഐ.എ അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."