'മതകാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം'
കണ്ണൂര്‍: മതപരമായ കാര്യങ്ങള്‍ മതനിയമങ്ങള്‍ അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്നും അത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം. സമീപകാലത്തായി നടപ്പാക്കപ്പെട്ട ചില നിയമങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായങ്ങള്‍ പറയുന്നത് നിര്‍ത്തണം. പള്ളിയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം മതപണ്ഡിതരുടെ നേതൃത്വവും വിശ്വാസികളുമാണു തീരുമാനിക്കേണ്ടത്. ഭരണകൂടങ്ങള്‍ പോലും അരുതായ്മകള്‍ ചെയ്യുമ്പോഴാണ് അതിനെ എതിര്‍ക്കാന്‍ വിശ്വാസികള്‍ക്ക് ഇറങ്ങേണ്ടി വന്നത്. മതത്തെ വ്യാഖ്യാനിക്കേണ്ടത് മതപ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. വിശ്വാസത്തെ ചോദ്യംചെയ്യുമ്പോഴാണ് നിയമപരമായി നേരിടേണ്ടിവരുന്നത്. ശരീഅത്ത് സംരക്ഷിക്കാന്‍ നിയമപരമായ രീതിയില്‍ ഏതറ്റം വരെ പോകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷഹീര്‍ പാപ്പിനിശ്ശേരി ഉദഘാടനം ചെയ്തു. അഹ്മദ് ബഷീര്‍ ഫൈസി അധ്യക്ഷനായി. ബഷീര്‍ അസ്അദി നമ്പ്രം, അബ്ദുല്‍ ശുക്കൂര്‍ ഫൈസി പുഷ്പഗിരി, ജലീല്‍ ഹസനി കുപ്പം, അസ്‌ലം പടപ്പേങ്ങാട്, റഷീദ് ഫൈസി പൊറോറ, സക്കരിയ അസ്അദി, നസീര്‍ മൂര്യാട്, ഇഖ്ബാല്‍ മുട്ടില്‍, ഷൗക്കത്തലി ഉമ്മന്‍ചിറ, സുറൂര്‍ പാപ്പിനിശ്ശേരി, സാലിഹ്, എം.കെ.പി മുഹമ്മദ്, ശാദുലി അസ്അദി, ഷബീര്‍ ബദ്‌രി, സുബൈര്‍ ദാരിമി, ഷഹീര്‍ മൂര്യാട്, ജമീല്‍ അഞ്ചരക്കണ്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."