മഴക്കൊയ്ത്ത് ഉത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന്
തൃശൂര്‍: ജൈവ വൈവിധ്യ ഉദ്യാനം, മഴക്കൊയ്ത്ത് ഉത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ഗുരുവായൂര്‍ ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളില്‍ കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലവിജയകുമാര്‍ അധ്യക്ഷയാകും.
നക്ഷത്രവനത്തിന്റെ ഉദ്ഘാടനം കെ.വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. വൃക്ഷതൈ വിതരണം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരിയും, തനത് പ്രവര്‍ത്തനമായ 'ജീവനം' ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്തും, 'കരനെല്‍കൃഷി' ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബറും നിര്‍വഹിക്കും. ഗുരുവായൂര്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ്, സ്ഥിരംസമിതി അംഗങ്ങളായ നിര്‍മ്മല കേരളന്‍ (വികസനകാര്യം), എന്‍.വി സുരേഷ്‌കുമാര്‍ (ക്ഷേമകാര്യം) എം രതി (ആരോഗ്യം), അബ്ദുല്‍ മജീദ് ആര്‍ വി (പൊതുമരാമത്ത്), ഷൈലജ ദേവന്‍ (വിദ്യാഭ്യാസം) കൗണ്‍സിലര്‍മാരായ വിവിദ് കെ.വി, ഷെനില്‍ ടി.എസ്, അഭിലാഷ്, സവിത സുനി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത്ത്, ചാവക്കാട് വിദ്യാഭ്യാസ ഓഫിസര്‍ എന്‍ ആര്‍ മല്ലിക, എസ് എസ് എ പ്രോഗ്രാംഓഫിസര്‍ എന്‍ കെ രമേഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ സുമതി സ്വാഗതവും, സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ടി ഗീത നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."