വിദ്യാര്‍ഥികളുടെ ഇടപെടല്‍: സഹപാഠിയുടെ വീട്ടില്‍ വൈദ്യുതിയെത്തി
കുന്നംകുളം: വിദ്യാര്‍ഥികളുടെ ഇടപെടലിലൂടെ സഹപാഠിയുടെ വീട്ടില്‍ വൈദ്യുതി എത്തി. ചൊവ്വന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അതിഥിയായി എത്തിയ മന്ത്രിയോട് നടത്തിയ അഭ്യര്‍ഥനയുടെ ഫലമായാണ് പെരുമ്പിലാവ് ചൂടാലി വീട്ടില്‍ മുരളിയുടെ വീട്ടില്‍ സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയിലുള്‍പെടുത്തി വെളിച്ചമെത്തിച്ചത്.
മുരളിയുടെ മകള്‍ പത്താതരം വിദ്യാര്‍ഥിനിയായ അജ്ഞനക്ക് വൈദ്യുതി ഇല്ലാത്തതിനാല്‍ പഠനത്തിന് ബുദ്ധിമുട്ടുണ്ടെന്ന സങ്കടം സ്‌കൂളിലെത്തിയ മന്ത്രി എ.സി മൊയ്തീന് മുന്നില്‍ സഹപാഠികള്‍ അവതരിപ്പിച്ചത്.
മന്ത്രി ഉടന്‍ തന്നെ ഉദ്യോഗസ്ഥരുമായി ബന്ധപെട്ടു. വീട്ടിലേക്ക് വൈദ്യുതി എത്താന്‍ ആറു പോസ്റ്റുകള്‍ വേണമെന്നായിരുന്നു മറുപടി. എന്നാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പെടുത്തി അടിയന്തിരമായി വൈദ്യുതി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതോടെ ബോര്‍ഡ് അതിനുള്ള പ്രവര്‍ത്തനം നടത്തുകയും ആഞ്ചു ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി അജ്ഞനയുടെ വീട്ടില്‍ വെളിച്ചമെത്തിച്ചു.
മന്ത്രി എ.സി മൊയ്തീന്‍ തന്നെ സ്വിച്ചമര്‍ത്തി ആദ്യ പ്രകാശംമെത്തിച്ചതോടെ കാണാനെത്തിയ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആഘോഷമായി. സ്‌കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ധന്യ, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരായ സണ്ണി സാമുവേല്‍, ജെയ്‌സണ്‍ തോമസ്, ഷക്കീര്‍, ജെയ്‌സണ്‍ വാര്‍ഡ് മെമ്പര്‍ ശിവരാമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."