വനംവകുപ്പിന്റെ വൃക്ഷതൈ വിതരണം വഴിപാടാകുന്നു
പാലക്കാട്: വനം വകുപ്പിന്റെ മരതൈകള്‍ വിതരണം വെറും വഴിപാടായി മാറുന്നു. നടുന്ന തൈകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടോയെന്ന് വനം വകുപ്പ് ശ്രദ്ധിക്കാറില്ല. പത്ത് വര്‍ഷത്തോളമയി ജില്ലയില്‍ വനം വകുപ്പ് അര കോടിയോളം മരങ്ങള്‍ വിതരണം നടത്തിയിട്ടുണ്ട്. ഈ നടുന്നതില്‍ പകുതിയെങ്കിലും വളരുന്നുണ്ടെങ്കില്‍ ജില്ലയില്‍ വേണ്ടുവോളം മരങ്ങള്‍ ഉണ്ടാകുമായിരുന്നു.
കൂടുതലായും വേപ്പ്, തേക്ക്, ഉങ്ങ് എന്നീ മരങ്ങളാണ് സാധാരണയായി നടുന്നത്. ജന പ്രതിനിധികളുമായി സഹകരിച്ചാണ് മരങ്ങള്‍ നടുന്നതും, അതിന് സംരക്ഷണ വലയങ്ങള്‍ ഉണ്ടാക്കുന്നതും. റോഡിന്റെ ഇരു വശങ്ങളിലുമായി വയ്ക്കുന്ന ചെടികള്‍ ആടുകളും പശുക്കളും തിന്ന് നശിപ്പിക്കാറുണ്ട്.
ചെടിയ്ക്ക് വേണ്ട രീതിയില്‍ വെള്ളവും, സംരക്ഷണവും ലഭിക്കാതിരുന്നാല്‍ അതിന്റെ വളര്‍ച്ച നഷ്ടപ്പെടും. ഇതിനായി നല്ല ആഴത്തില്‍ കുഴിയെടുക്കുകയും തൈകള്‍ നട്ട് അതിലേക്ക് പച്ചില വളമോ ചാണക വളമോ ഇട്ട് കുഴി നന്നായി മൂടണം.
രോഹിണി ഞാറ്റുവേലയുടെ അവസാനമാണ് ജൂണ്‍ അഞ്ച്. രോഹിണി ഞാറ്റുവേല ശക്തമായ മഴപ്പെയ്യുന്ന സമയമാണ്. അതിനാല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് തൈകളുടെ വേരുകള്‍ ചീഞ്ഞളിയാന്‍ കാരണമാകും. മകീര്യം ഞാറ്റുവേലയുടെ അവസാനമോ തിരുവാതിര ഞാറ്റുവേലയുടെ ആദ്യ പകുതിയിലോ ആണ് മരതൈകള്‍ നടാന്‍ അനുയോജ്യം. പരിസ്ഥിതി സംരക്ഷണത്തിനും മരങ്ങളുടെ സുരക്ഷയ്ക്കുമായുളള വനം വകുപ്പിന്റെ ഈ മനോഭാവം മാറ്റേണ്ടതാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങള്‍ നടുന്നതിനപ്പുറം അവയുടെ സംരക്ഷണം കൂടി ഉറപ്പാക്കി കൊണ്ടുളളവനവല്‍കരണമാണ് വനം വകുപ്പ് നടത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."