HOME
DETAILS
MAL
സോന്‍ഭദ്ര ഉംഭയിലെ ആദിവാസി സ്ത്രീകളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി
backup
August 14 2019 | 06:08 AM
ലഖ്നൗ: സോന്‍ഭദ്ര ഉംഭ ഗ്രാമത്തിലെ ആദിവാസികള്‍ അരക്ഷിതരെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ട ഇവിടുത്തെ ആദിവാസി സ്ത്രീകളടക്കമുള്ളവരുടെ മേല്‍ ചുമത്തിയ കേസുകളും ഗുണ്ടാ നിയമങ്ങളും പിന്‍വലിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടുന്നതുവരെ ഇവര്‍ അരക്ഷിതരാണ്. ഇത്രയും വലിയ സംഭവം നടന്നിട്ടും ഉംഭ ഗ്രാമത്തില്‍ ഒരു പൊലിസ് പോസ്റ്റ് പോലുമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസമാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും വെടിവച്ചുകൊന്നത്. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."