പ്രളയം: ക്ഷീരമേഖലയില്‍ 2.41 കോടി നഷ്ടം
കല്‍പ്പറ്റ:മഴക്കെടുതിയില്‍ ക്ഷീരമേഖലയില്‍ ഈ മാസം 12 വരെ 2.41 കോടി രൂപയുടെ നഷ്ടം. പാല്‍ സംഭരണം മുടങ്ങിയതിന്റെ ഫലമായി 40.8 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3467 ക്ഷീരകര്‍ഷകരെ പ്രളയം നേരിട്ട് ബാധിച്ചു. പത്തോളം കറവ പശുക്കള്‍ ചത്തു. 51 കാലിതൊഴുത്തുകള്‍ പൂര്‍ണമായും 203 എണ്ണം ഭാഗികമായും തകര്‍ന്നു. 426.5 ഹെക്ടര്‍ പുല്‍കൃഷി നശിച്ചു. ക്ഷീര സംഘങ്ങളിലും കര്‍ഷകരുടെ വീടുകളിലും സൂക്ഷിച്ച 550 ഓളം കാലിത്തീറ്റ ചാക്കുകള്‍ വെള്ളം കയറി ഉപയോഗശൂന്യമായി.
ക്ഷീര സഹകരണ സംഘങ്ങളുടെ സഹായത്തോടെ 462 ഉരുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചു. ക്യാംപുകളില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്ക് ക്ഷീര സഹകരണസംഘങ്ങള്‍ വഴി പാല്‍ വിതരണം ചെയ്തുവരുന്നുണ്ട്.
ക്ഷീര കര്‍ഷകരെ ഉടനടി സഹായിക്കുന്നതിനായി 49.19 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക ക്ഷീര വികസന വകുപ്പ് മുഖേന പാല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍, കന്നുകാലികളെ മാറ്റിപാര്‍പ്പിക്കുന്നതിനുണ്ടായ ചെലവ്, തീറ്റപ്പുല്‍ വിതരണം എന്നിവക്കായി വിനിയോഗിക്കും. പ്രളയം ബാധിച്ച ക്ഷീര കര്‍ഷകര്‍ സഹായത്തിനായി അടുത്തുള്ള ക്ഷീര സംഘവുമായോ ക്ഷീരവികസന ഓഫിസുമായോ ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."