HOME
DETAILS

പുഞ്ചിരിയോടെ പൂക്കുന്നു ഖദീജത്തുല്‍ ഖുബ്‌റ

  
backup
June 04, 2017 | 11:32 PM

%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

ഖദീജത്തുല്‍ ഖുബ്‌റ. നാലാം ക്ലാസുകാരി. മാസത്തിലൊരു ചെടിയോ ഔഷധസസ്യമോ നടാറുണ്ട് അവള്‍. മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ ആ നന്മ ഇന്ന് പൂക്കളുടെ ഉദ്യാനമായി സ്‌കൂള്‍ മുറ്റത്ത് സുഗന്ധം പരത്തുന്നു. മുല്ലയും റോസും നിത്യകല്യാണിയും ഔഷധസസ്യങ്ങളുമാണതില്‍ പുഞ്ചിരിയോടെ പൂക്കുന്നത്. കിട്ടാവുന്നിടത്തുനിന്നെല്ലാം ചെടികള്‍ ശേഖരിക്കും. ആരുടെ എങ്കിലും ആഹ്വാനനമനുസരിച്ചല്ല ഇതൊന്നും. ജൂണ്‍ അഞ്ചിന്റെ ദിനാചരണത്തില്‍ ഒതുങ്ങുന്നതുമല്ല അവളുടെ പരിസ്ഥിതി സ്‌നേഹം. ജീവവായുപോലെ കൂടെകൊണ്ടുനടക്കുന്നു. ചെറുപ്പത്തില്‍ ഉമ്മ റഹ്മാബി ആ ശീലത്തിന് വെള്ളവും വളവും നനച്ചു. ഇന്നാശീലം തളിര്‍ത്തു.
നാട്ടുനന്മകളുടെ പച്ചപ്പും കൃഷിയും കൃഷിയറിവുകളും അന്യമാകുന്ന കാലത്താണ് പൂക്കളേയും പൂമ്പാറ്റകളെയും സ്‌നേഹിക്കുന്ന ഈ മിടുക്കി പരിസ്ഥിതി പാഠത്തിന്റെ മഹത്വമാകുന്നത്. അവളുടെ വീട്ടിലേക്ക് പ്ലാസ്റ്റിക്കിനു പ്രവേശനമില്ല. പഴയ ഫ്‌ളക്‌സുകള്‍ എല്ലാവരും വലിച്ചെറിയുമ്പോള്‍ അവളവശേഖരിച്ച് കൃഷിക്കാവശ്യമുള്ള ഗ്രോ ബാഗ് നിര്‍മിക്കുന്നു. സ്‌കൂളിലെ ഉച്ച ഭക്ഷണത്തിനുവേണ്ട പച്ചക്കറികള്‍ പലപ്പോഴും സംഭാവന ചെയ്യുന്നത് ഖദീജത്തുല്‍ ഖുബ്‌റയുടെ വീട്ടിലെ കൃഷിയിടത്തില്‍ നിന്നാണ്.
കഴിഞ്ഞ അവധിക്കാലം മുഴുവന്‍ ഉമ്മയോടൊപ്പം സ്‌കൂളിലെ പച്ചക്കറിതോട്ടം പരിപാലിക്കുകയായിരുന്നു. ഈ അധ്യയനവര്‍ഷത്തിലും അതില്‍നിന്ന് സഹപാഠികള്‍ക്ക് വിരുന്നൊരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവള്‍. ചീര, വെണ്ട, തക്കാളി, മുരിങ്ങ, വഴുതന, പയര്‍, മുളക്, തണ്ണിമത്തന്‍ എന്നിവയാണ് കൃഷിയിടത്തിലെ പ്രധാന വിഭവങ്ങള്‍. മലപ്പുറം അടക്കാക്കുണ്ട് ജി.എല്‍.പി സ്‌കൂളിലെ ഈ നാലാം ക്ലാസ് വിദ്യാര്‍ഥിനി കടമ്പോടന്‍ മുസ്തഫയുടെ ഇളയ മകളാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  6 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago