കശ്മിര്‍: കേന്ദ്ര നടപടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ കൂടുതലായി ജനങ്ങളാണ് പിന്തുണച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയിലെ 370 അനുച്ഛേദം എടുത്തുകളഞ്ഞതോടെ ഇവിടത്തെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് പൊട്ടിയത്. അധികാരമെന്നത് ദൈവീകമാണെന്ന രീതിയിലായിരുന്നു ഇവിടെ ഭരിച്ചിരുന്നവര്‍ ചിന്തിച്ചിരുന്നത്. യുവാക്കള്‍ നേതൃത്വത്തിലേക്ക് വരുന്നത് പലപ്പോഴും ഇവര്‍ക്ക് താല്‍പര്യമുള്ള കാര്യമായിരുന്നില്ല.
കശ്മിരിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ഭരണഘടനയിലെ 370ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്തങ്ങളും മറയ്ക്കാനുള്ള ഉപാധി മാത്രമായിരുന്നു. ഇത് റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ആഗ്രഹിക്കുന്നവരും ഭീകരതക്ക് പിന്തുണ നല്‍കുന്നവരും പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കളുമാണ് കശ്മിരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ എതിര്‍ക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."