കൊച്ചി മെട്രോയ്ക്ക് സൗന്ദര്യമേറെ; യാത്രയ്ക്ക് ആറുമാസം കാത്തിരിക്കണം
കൊച്ചി: ദിനംപ്രതി പുതുമകള്‍ സൃഷ്ടിച്ച് യാത്രക്ക് തയാറെടുക്കുന്ന കൊച്ചി മെട്രോയ്ക്ക് അവകാശപ്പെടാന്‍ നിരവധി പ്രത്യേകതകള്‍. സുരക്ഷയുടെ കാര്യത്തില്‍ യാത്രക്കാര്‍ക്ക് നൂറുശതമാനം ഉറപ്പാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്.
അടിയന്തരഘട്ടത്തില്‍ യാത്രക്കാരന് ഡ്രൈവറുമായി ബന്ധപ്പെടാന്‍ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ മതി. ട്രെയിനില്‍ കയറാന്‍ സഹായം ആവശ്യമുള്ളവര്‍ക്കും ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരെയും ആകര്‍ഷിക്കുന്ന ഇരിപ്പിടങ്ങള്‍, ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളെപ്പറ്റി സ്‌ക്രീനിലൂടെയുള്ള അറിയിപ്പ്.
എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി നടത്തിയ യാത്രയില്‍ പങ്കെടുത്ത ചിലര്‍ക്കൊക്കെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാജ്യത്തെ മറ്റ് മെട്രോകളില്‍ യാത്രചെയ്ത ഇവര്‍ പറയുന്നത് കൊച്ചിയിലെ യാത്ര അത്രയ്ക്ക് പോരെന്നാണ്.'ഡല്‍ഹി മെട്രോയിലെ യാത്ര അറിയുകയേയില്ല. നിന്നുയാത്ര ചെയ്താല്‍ പോലും കുലുക്കം അനുഭവപ്പെടില്ല. ഇത് സീറ്റില്‍ ഇരുന്നിട്ടുപോലും കുലുങ്ങുകയാണ്. റോഡില്‍ ലോഫ്്‌ളോര്‍ ബസില്‍ യാത്ര ചെയ്യുന്ന പ്രതീതിയാണുണ്ടായത്.
നിന്ന് യാത്രചെയ്യുമ്പോള്‍ കൈപിടിച്ചില്ലെങ്കില്‍ ആടി ഉലയുന്നു. ട്രെയിന്‍ നിര്‍ത്തുമ്പോഴും സ്പീഡ് കുറയുമ്പോഴുമൊക്കെ യാത്രാസുഖം നഷ്ടപ്പെടുന്നുണ്ട്. പേര് വെളുപ്പെടുത്താന്‍ തയാറാകാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാക്കുകളാണിത്.
ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ മുതല്‍ തന്നെ മറ്റ് മെട്രോകളിലേതുപോലെ സ്‌ക്രീന്‍ ബോര്‍ഡില്‍ അടുത്ത സ്‌റ്റേഷനുകളുടെ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. യാത്രക്കാരന് ഏറെ പ്രയോജനം ചെയ്യുന്ന ഇത് സീറ്റിലിരിക്കുന്ന ചിലര്‍ക്ക് മാത്രം കാണാവുന്ന രീതിയിലാണ്. മറ്റു മെട്രോകളിലാകട്ടെ വാതിലിനടുത്ത് തന്നെ എല്‍.ഇ.ഡി ലൈറ്റിന്റെ അകമ്പടിയോടെ വരുന്ന ഈ സന്ദേശം ഏവരിലേക്കും എത്തുന്നു.
അനൗണ്‍സര്‍ നല്‍കുന്ന വിവരണം ശ്രദ്ധിക്കാതെ പോകുമ്പോള്‍ കുതിച്ചുപായുന്ന മെട്രോയില്‍ ഇത്തരം അറിയിപ്പ് ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിരന്തരമായ സര്‍വിസിലൂടെ മാത്രമെ യാത്രാസുഖം ലഭ്യമാകൂ എന്ന് കെ.എം.ആര്‍.എല്‍ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിന് ആറുമാസമെങ്കിലും വേണ്ടിവരും. അതുകൊണ്ടാണ് പരീക്ഷണ ഓട്ടങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."