പ്രളയബാധിത വില്ലേജുകളെ പുനണ്ടണ്ടഃക്രമീകരിക്കാന്‍ വിജ്ഞാപനം
തിരുവനന്തപുരം: പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി നിശ്ചയിച്ച് വിജ്ഞാപനമിറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തനിവാരണ നിയമവും ചട്ടങ്ങളും പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
കൃഷിനാശം, കുടിവെള്ള, ജലസേചന പദ്ധതികളുടെ തകരാര്‍ പരിഹരിക്കല്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം പണം അനുവദിക്കും. ദുരിതബാധിതര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും.
സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാനും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ശുപാര്‍ശ നല്‍കാനും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് സമിതിയിലുള്ളത്. നാശനഷ്ടങ്ങള്‍ കണക്കാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യപ്പെട്ട് വിശദമായ മെമ്മോറാണ്ടം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."