HOME
DETAILS

കഷോഗിയുടെ തിരോധാനം, പിന്നില്‍ തെമ്മാടി കൊലയാളികളായേക്കാമെന്ന് ട്രംപ്

  
backup
October 15 2018 | 19:10 PM

%e0%b4%95%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

 

 

വാഷിങ്ടണ്‍: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ തിരോധാനത്തിന് പിന്നില്‍ തെമ്മാടി കൊലയാളികളായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഷോഗിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന കാര്യത്തില്‍ സഊദി ഉറച്ചുനില്‍ക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സഊദി യിലെ സല്‍മാന്‍ രാജാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരോധാനത്തിന് പിന്നില്‍ തെമ്മാടി കൊലയാളികളായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ പ്രസ്താവനക്കുള്ള തെളിവുകളൊന്നും ട്രംപ് നല്‍കിയില്ല.
തിരോധാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌ന പരിഹാരത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഉടന്‍ സഊദിയിലേക്ക് പോവുമെന്നും ട്രംപ് അറിയിച്ചു.
അതിനിടെ കേസില്‍ അന്വേഷണത്തിനായി സഊദി ഉത്തരവിട്ടു. തുര്‍ക്കിയില്‍ നിന്ന് ലഭിക്കുന്ന സംയുക്ത അന്വേഷണ സംഘത്തിന്റെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും തുടര്‍ നീക്കങ്ങളെന്നും സഊദി പ്രതിനിധി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സംയുക്ത അന്വേഷണത്തിനുള്ള സഊദി ആവശ്യം തുര്‍ക്കി അംഗീകരിച്ചിരുന്നു.
കഷോഗി തിരോധാനം അന്വേഷിക്കുന്ന സംഘം ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ ആരംഭിച്ചുവെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം തിരിച്ചില്‍ നടത്തുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘം സഊദി യോട് ആവശ്യപ്പെട്ടിരുന്നു.
കഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതാണെന്നതിന് തങ്ങളുടെ കൈവശം ഒഡിയോ തെളിവുകളുണ്ടെന്ന് തുര്‍ക്കി അധികൃതര്‍ ഇന്നലെ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിന് കഷോഗി കോണ്‍സുലേറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ധരിച്ചിരുന്ന ആപ്പിള്‍ വാച്ചിലൂടെ ലഭിച്ചതാണിതെന്നും സംയുക്ത അന്വേഷണ സംഘത്തിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയ, സാമ്പത്തിക ഭീഷണികള്‍ക്ക് തിരിച്ചടിക്കുമെന്ന് സഊദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെയും എല്ലാ ഭീഷണികളെയും ഭരണകൂടം തള്ളിക്കളയുകയാണ്. നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അതിനെക്കാള്‍ രൂക്ഷമായി തിരിച്ചടിക്കുമെന്നും പേര് വെളിപ്പെടുത്താത്ത പ്രതിനിധിയെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഷോഗിയുടെ മരണത്തിന് പിന്നില്‍ സഊദിയാണെന്ന് കണ്ടെത്തിയാല്‍ ശക്തമായ ശിക്ഷാ നടപടികളുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സഊദിയുടെ പ്രതികരണം. കഷോഗിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അസ്വസ്ഥനും ദുഃഖിതനുമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
കഷോഗി വിഷയത്തില്‍ വിശ്വസനീയമായ അന്വേഷണത്തിന് ആവശ്യപ്പെട്ട് യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായി വിശ്വസനീയ അന്വേഷണമാണ് ആവശ്യമുള്ളതെന്ന് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സൗദി അറേബ്യയില്‍ നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് യു.കെയും യു.എസും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
സഊദി ഭരണകൂടത്തിന്റെ പരിഷ്‌കരണ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യു.കെ, യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  6 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  38 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago