കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെതിരേ ജാഗ്രത പാലിക്കണം: ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നു കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതു തടയുന്നതിന് അധികൃതര്‍ ജാഗ്രത പാലിക്കുകയും തക്കതായ നടപടി സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്.
രക്ഷാകര്‍ത്താവിനെതിരേ പൊലിസ് തെറ്റായ കേസെടുത്തതിനെ തുടര്‍ന്ന് രണ്ടുമാസത്തോളം കുട്ടി സ്കൂളില്‍ പോയില്ലെന്ന പരാതിയെ തുടര്‍ന്നാണ് കമ്മിഷന് ചെയര്മാന് പി. സുരേഷ് നിര്‍ദേശം നല്‍കിയത്.
ഈ കാലയളവില്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വന്നതായി കമ്മിഷനില്‍ നല്കിയ പരാതിയില്‍ കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
22ന് കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കമ്മിഷന് ചെയര്മാന് പി. സുരേഷ് കുട്ടിയുടെയും ബന്ധപ്പെട്ട സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ അധികാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ബാലാവകാശ കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."