ഏഷ്യയിലേക്കുള്ള എണ്ണ വില അടുത്ത മാസം മുതല്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സഊദി അരാംകോ
റിയാദ്: ഏഷ്യന്‍ വിപണിയിലേക്ക് സഊദി അറേബ്യയില്‍ നിന്നും കയറ്റി അയക്കുന്ന എണ്ണയുടെ വിലയില്‍ നേരിയ വര്‍ധനവ് വരുത്താന്‍ സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ ഒരുങ്ങുന്നു. ഏഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി രാജ്യമായ സഊദിയുടെ പുതിയ നീക്കം ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ വിപണി വില വര്‍ദ്ധനവിന് കാരണമായേക്കും.
ഉയര്‍ന്ന ആവശ്യകതയും ഉന്നത ലാഭവും മുന്നില്‍ കണ്ടാണ് സഊദി അരാംകോ ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്നു അരാംകോ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്ലൂം ബെര്‍ഗ്ഗ് മാര്‍ക്കറ്റ് വ്യക്തമാക്കി.
എണ്ണ വിപണിയിലെ ആധിപത്യം നില നിര്‍ത്തുന്നതിനായി ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ വിലയില്‍ മൂന്നു മാസം മുന്‍പ് അരാംകോ നേരിയ കുറവ് അനുവദിച്ചിരുന്നു. ആഗോള തലത്തിലെ എണ്ണ വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും ഇതിനു പുറത്തെ പ്രമുഖ രാജ്യമായ റഷ്യയും തമ്മില്‍ ഏര്‍പ്പെട്ട ഉത്പാദന നിയന്ത്രണം അടുത്ത ഒന്‍പതു മാസം കൂടി തുടരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെയുള്ള തീരുമാനം വിപണിയില്‍ പ്രതീക്ഷ നല്കുന്ന പ്രതികരണം ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും തുടരാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി സഊദി രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."