HOME
DETAILS

ഷൂട്ടൗട്ടില്‍ ചെല്‍സിയെ വീഴ്ത്തി, യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്; രക്ഷകനായത് പകരക്കാരനായെത്തിയ ഗോളി

  
backup
August 15 2019 | 05:08 AM

liverpool-defeats-chelsea-on-penalties-to-win-european-super-cup


ഇസ്താംബൂള്‍: യുവേഫ സൂപ്പര്‍കപ്പ് ഫുട്‌ബോളില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ലിവര്‍പൂളിന് കിരീടം. ഇസ്താംബുളിലെ ബെസിക്താസ് പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു വിധി നിര്‍ണയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. തുടര്‍ന്ന് അധികസമയത്തേക്ക് കളി നീണ്ടപ്പോഴും ഓരോ ഗോളുകള്‍ അടിച്ച് 2- 2 എന്ന സ്‌കോറില്‍ പിരിഞ്ഞതോടെയാണ് മല്‍സരം പെനാല്‍റ്റിയില്‍ കലാശിച്ചത്.

ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം. മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് രണ്ട് ടീമുകളും പുറത്തെടുത്തതെങ്കിലും ലിവര്‍പൂളിനായിരുന്നു മുന്‍തൂക്കം. 26 ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ പെഡ്രോയുടെ ഉജ്വല ഷോട്ട് ഗോളിയെയും മറികടന്നെങ്കിലും ബാറില്‍ തട്ടി തെറിച്ചു. കളിയുടെ ആദ്യ 15 മിനിറ്റിനുള്ളില്‍ സലാഹ് നടത്തിയ രണ്ട് ഉജ്വല ഗോള്‍ ശ്രമങ്ങളും ഗോള്‍ ലൈനിനു തൊട്ടടുത്ത് വച്ചാണ് മിസായത്. ഒന്ന് ചെല്‍സി ഗോള്‍ ഗോള്‍കീപ്പര്‍ സാഹസികമായി തടുത്തിട്ടപ്പോള്‍ മറ്റൊന്ന് ഡിഫന്‍ഡറുടെ കാലില്‍ തട്ടി തെറിക്കുകയും ചെയ്തു. ചെല്‍സിയുടെ ഭാഗത്തുനിന്നും മികച്ച ആക്രമണങ്ങളുണ്ടായി.

 

മത്സരത്തിന്റെ 36ാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്ത്. 48ാം മിനിറ്റില്‍ സാദിനിയോ മാനെ ലിവര്‍പൂളിന് സമനിലനേടിക്കൊടുത്തു. അധികസമയത്ത് തുടരാക്രമണങ്ങള്‍ക്കിടെ 95ാം മിനിറ്റില്‍ മാനെ രണ്ടാം ഗോള്‍ നേടി. കടുത്ത സമ്മര്‍ദ്ദത്തിലായെങ്കിലും 101ാം മിനിറ്റില്‍ ജോര്‍ഗീന്യോ നേടിയ പെനാല്‍റ്റി ഗോളിലൂടെ ചെല്‍സി സമനില നേടുകയായിരുന്നു.

 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന ഷോട്ടെടുത്ത ചെല്‍സിയുടെ റ്റാമി അബ്രഹാമിന്റെ ഷോട്ട് ലിവര്‍പൂല്‍ ഗോളി അഡ്രിയാന്‍ തടഞ്ഞിട്ടതോടെ ലിവര്‍പൂള്‍ ചാമ്പ്യന്മാരുമായി. പരിക്കേറ്റ സൂപ്പര്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കറിന് പകരമാണ് അഡ്രിയാന്‍ ടീമിലെത്തിയത്.

 

ഇത് നാലാം തവണയാണ് ലിവര്‍പൂള്‍ യുവേഫ സൂപ്പര്‍ കപ്പ് ജയിക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ യുവേഫ സൂപ്പര്‍ കപ്പ് ജയിച്ചതില്‍ ബാഴ്‌സയ്ക്കും മിലാനും പിന്നിലാണ് ലിവര്‍പൂള്‍ ഇപ്പോള്‍.


Liverpool defeats Chelsea on penalties to win European Super Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago