സ്ത്രീകള്‍ക്കെതിരെ സമരം ചെയ്യുന്നവരെ ഗൗനിക്കേണ്ട: മന്ത്രി ഇ.പി
ഇരിണാവ്: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യതയുള്ള ഭരണഘടനയാണ് ഇന്ത്യയിലേതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും തുല്യത നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഭരണഘടന കത്തിക്കാനാണ് ഒരു കൂട്ടം ഇറങ്ങി പുറപ്പെടുന്നത്.
ഭരണഘടന കത്തിക്കുകയെന്നു പറഞ്ഞാല്‍ രാജ്യത്ത് അക്രമങ്ങളുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
ഇവിടെ ഓരോമനുഷ്യര്‍ക്കും അവരുടെ വ്യക്തിപരമായ പ്രശ്‌നമാണ് മതവിശ്വാസവും ആചാരങ്ങളും അനുസരിച്ച് ചിന്തിക്കുകയെന്നത്.
ഓരോരുത്തരുടെയും അവകാശത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നു ഇ.പി.ജയരാജന്‍ പറഞ്ഞു.
ഇരിണാവ് പി.കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം എയ്ഡഡ് യു പി. സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കരുത് സ്ത്രീകളെ ബന്ധിക്കണം അവര്‍ അടിമകളാണ് എന്നൊക്കെ പറഞ്ഞ് നടക്കുന്നവരെ കുറിച്ച് ആരും ഗൗനിക്കേണ്ട. സ്ത്രീകള്‍ എല്ലാ മേഖലയിലും സ്ത്രീകള്‍ എത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
വിദ്യാലയത്തില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.വി.രാജേഷ്. എം.എല്‍.എ. അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, എ.ഇ.ഒ. ഹെലന്‍ ഹൈസന്ത് മെന്‍ഡോണ്‍സ്, ജില്ലാ പഞ്ചായത്ത് അംഗം പി.പി.ഷാജിര്‍, കല്യാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."