HOME
DETAILS
MAL
ഖബറിനരികില്‍ വിറങ്ങലിച്ച് പെഹലുഖാന്റെ മകന് ,അവസാനശ്വാസം വരെ പോരാടുമെന്ന് മകന് ഇര്‍ഷാദ്
backup
August 16 2019 | 13:08 PM
ഹരിയാന: പിതാവിന് നീതി കിട്ടാന്‍ അവസാനശ്വാസം വരെ പോരാടുമെന്ന് പെഹലുഖാന്റെ മകന് ഇര്‍ഷാദ്. ഇപ്പോഴും പിതാവിനെ ഗോരക്ഷകര്‍ കൊല്ലുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ കരള്‍ പിടക്കുന്നുവെന്നും 28 കാരനായ ഇര്‍ശാദ് കൂട്ടിച്ചേര്‍ത്തു. 2017 ലാണ് പശുവിനെ കടത്താന്‍ ശ്രമിച്ചു എന്ന പേരില്‍ പെഹലുഖാനെ രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് ആള്‍കൂട്ടം കൊലപ്പെടുത്തിയത്
.
ദിവസങ്ങള്‍ക്ക് മുന്നെ വന്ന കോടതി വിധിയില്‍ പ്രതികളായ 6 പേരെയും കോടതി വെറുതെ വിട്ടിരുന്നു. മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണം പ്രതികളെ സംരക്ഷിക്കാനായിരുന്നുവെന്നും കോടതിയില്‍ തെളിവ് സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് കൂട്ടുനിന്നുവെന്നും വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."