ചെറുകാട് സ്മാരക ശക്തി അവാര്‍ഡ് ഒ.പി സുരേഷിന്
പെരിന്തല്‍മണ്ണ: ഈവര്‍ഷത്തെ ചെറുകാട് സ്മാരക ശക്തി അവാര്‍ഡ് ഒ.പി സുരേഷിന്റെ 'താജ്മഹല്‍' എന്ന കവിത സമാഹാരത്തിന് സമ്മാനിക്കും. 114 രചനകളില്‍ നിന്നാണ് അപ്രകാശിത കാവ്യസമാഹാരം തെരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ആലേങ്കാട് ലീലകൃഷ്ണന്‍, ഡോ. സി.പി ചിത്രഭാനു എന്നിവരാണ് ജഡ്ജിങ് കമ്മിറ്റിയില്‍. എടവണ്ണപ്പാറ ചീക്കോട് സ്വദേശിയാണ് സുരേഷ്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, എം.ബി.എയും നേടി അധ്യാപനം, മാര്‍ക്കറ്റിങ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മാനേജരാണ്. 'പലകാലങ്ങളില്‍ ഒരുപൂവ്, വെറുതെയിരിക്കുവിന്‍, ഏകാകികളുടെ ആള്‍കൂട്ടം' എന്നിവ മറ്റ് കൃതികള്‍. ഭാര്യ: എം.പി ബീന, മക്കള്‍: താഷി, താന്യ.
27ന് തൃപ്പുണിത്തുറയില്‍ നടത്തുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ സി. വാസുദേവന്‍, കെ.പി രമണന്‍, കെ. മൊയ്തുട്ടി, വേണുപാലൂര്‍, എം.കെ ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."