ഫാസിസം പലവഴി ജീവിതത്തിലേക്ക് കടന്നുകയറുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബി.ജെ.പി ഭരണത്തില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വര്‍ഗീയ ഫാസിസം കടന്നുകയറുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മീറ്റ് വര്‍ക്കേര്‍സ് യൂനിയന്‍ (എസ്.ടി.യു) അവകാശ സംരക്ഷണ സംഗമം സംസ്ഥാനതല പരിപാടി മലപ്പുറം കലക്ടറേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കറന്‍സി പിന്‍വിക്കല്‍ നടപടി മൂലം പ്രതിസന്ധിയിലായ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കന്നുകാലി വില്‍പന നിരോധനവും വലിയ തിരിച്ചടിയാകും. നടപടി ഭരണഘടന വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈയേറ്റവുമാണ്. ഇത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള മനുഷ്യന്റെ മൗലിക അവകാശത്തിന്റെ ധ്വംസിക്കുന്നു. വളര്‍ന്നുവരുന്ന ഫാസിസ്റ്റ് വിപത്തിനെതിരേ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുു. എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല അധ്യക്ഷനായി. അഡ്വ. കെ.എന്‍.എ ഖാദര്‍, പി ഉബൈദുല്ല എം.എല്‍.എ, പി ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."